''യുദ്ധം''

                            ബഹുമാന്യരെ സ്നേഹിതരെ നമസ്കാരം.
ഈ ദിനങ്ങളും വരും ദിനങ്ങളും ഏവര്‍ക്കും നന്മകള്‍ നിറ‍ഞ്ഞതാകട്ടെയെന്ന് ആശംസിച്ചുക്കെണ്ട്, ആഗ്രഹിച്ചുക്കെണ്ട് .യുദ്ധക്കൊതിയന്‍മാര്‍ക്കെതിരെ ചിലതു പറയട്ടെ .
യുദ്ധമെന്ന വാക്കുതന്നെ നമ്മെ ഉള്‍ക്കിടിലത്തോടെ ഓര്‍മ്മിപ്പിക്കുന്നത് 1945 ആഗസ്റ്റ് 6 ഉം ആഗസ്റ്റ് 9 ഉം ആണല്ലോ.1945 ആഗസ്റ്റ് 6 ജപ്പാനിലെ ഹിരോഷിമനഗരം.നഗരത്തിനുമുകളില്‍ വട്ടമിട്ട എനോളഗേ എന്ന അമേരിക്കന്‍ ബോബര്‍ വിമാനം ലിറ്റില്‍ബോയ് എന്ന 4 ടണ്‍ ഭാരമുള്ള ഒരു സാധനം താഴേക്ക് പതിപ്പിച്ച് പറന്നകന്നു.1870 അടി ഉയരത്തില്‍വെച്ച്അത് പൊട്ടിത്തെറിച്ച് ഒറു കോടി സെല്‍ഷ്യസ് ചൂടുള്ള തീഗോളമായി പതിച്ചു.ഹിരോഷിമയുടെ മാറില്‍ പറ്റിക്കിടന്ന ഒയാഹോ നദിയിലെ ജലം തിളച്ചുമറി‍ഞ്ഞു.മാംസക്കക്ഷണങ്ങളായി ജനം ചിതറി. പുസ്തകസഞ്ചി തോളില്‍ തൂക്കി നീങ്ങിയ ആയിരക്കണക്കിന് സ്കൂള്‍ കുട്ടികള്‍ ഈയ്യാം പാറ്റകളെ പോലെ കരിഞ്ഞു വീണു.മനുഷ്യചരിത്രതതിലെ ഏറ്റവും ഹീനമായ ഈ ദുരന്തത്തിനു കാരണം അമേരിക്കയുടെ യുദ്ധക്കൊതിയാണ്.
               1945  ആഗസ്റ്റ്  9 ഇതേ നികൃഷ്ടപ്രവ്യത്തി അമേരിക്ക ജപ്പാനിലെ തുറമുഖനഗരമായ നാഗസാക്കിയിലും  പ്രേയോഗിച്ചു.ബോക്സകാര്‍ എന്ന യുദ്ധവിമാനമുപയോഗിച്ച്ഫാറ്റ്മാന്‍ എന്നുപേരുള്ള അണുബോബ് വര്‍ഷിച്ചു. 74 വര്‍ഷം മുന്വ് നടന്ന ഈ ക്രൂരത ലോകമേധാവിത്വം നേടുന്നതിനുള്ള അമേരിക്കയുടെ ശ്രമമായിരുന്നു.അതിനു അണുബോബ് മാത്രമല്ല ഏത് ആയുധവും  അവര്‍ ഉപയോഗിക്കും. അവരുടെ കൊലവിളി ഇന്നും തുടരുകയാണ്. അന്ന് ജപ്പാനില്‍ ,ഇന്ന് ഇറാഖില്‍,പാലസ്തീനില്‍,അറേബ്യന്‍ രാജ്യങ്ങളില്‍..........
       സമാധാനത്തിന്‍െറ സന്ദേശവാഹകരാകാന്‍ നമുക്ക്കഴിയണം.യുദ്ധവിപത്തിനെതിരെ വിശ്വശാന്തിയുടെ പതാകകള്‍ കൂടുതല്‍ ഉയരത്തില്‍ നമ്മുക്ക് ഉയര്‍ത്തിപിടിക്കാം.' H G Wells' 'പറഞ്ഞതുപോലെ യുദ്ധം അവസാനിപ്പിച്ചില്ലെകില്‍ യുദ്ധം നമ്മളെ അവസാനിപ്പിക്കും.'
              ''അണുയുദ്ധത്തില്‍ വിജയികളില്ല അതിനന്ത്യത്തില്‍ ജീവിതവും.''
എന്നെ ശ്രവിക്കുന്ന ബഹുമാന്യരെ,പ്രിയമുള്ളവരെ ആ കറുത്ത ദിനത്തിന്‍െറ ഓര്‍മ്മയില്‍ നമ്മുക്ക് യുദ്ധത്തെ വെറുക്കാം ....അകറ്റാം......
                                           നന്ദി  നമസ്കാരം.
                                       

Comments